Sunday, August 15, 2010

റസിയയില്‍ നിന്നും റോസ്മേരിയിലേക്ക്.


പള്ളിക്കുന്ന് പള്ളിയില്‍ അപ്പോള്‍ രാത്രി പ്രാത്ഥന നടക്കുകയാണ്, റോസ് മേരി ആണ് നേതൃത്വം നല്കുടന്നത്. ആത്മാവില്‍ നിറഞ്ഞു ..അലറിവിളിച്ചു..വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളുകയാണ് അവള്‍. ഭക്തി പരവശരായി അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും അവളെ അനുകരിച്ചു.
പള്ളിയിലെ സഹായി പത്രോസ് ചേട്ടന്‍ തിടുക്കപ്പെട്ടു റോസ് മേരിയുടെ അടുക്കല്‍ വന്നു " മോള്ക്കൊ രു ഫോണ്‍ ഉണ്ട്..വളരെ അത്യാവശ്യം ആണെന്ന് പറയുന്നു"
പലരും പലവിധ പ്രാര്ത്ഥസന സഹായങ്ങള്‍ ആവശ്യപെട്ടു, ഫോണിലൂടെയും നേരിട്ടും സമീപിക്കുക പതിവാണ്..ചിലതെല്ലാം മരണത്തോട് മല്ലടിക്കുന്ന രോഗികളുടെ ആരെങ്കിലൊക്കെ ആയിരിക്കും... തന്റെ പ്രാര്ത്ഥിനയ്ക്ക് ഭംഗം വരുത്തിയതില്‍ അല്പ നീരസത്തോടെ അവള്‍ ആ ഫോണ്‍ കയ്യിലെടുത്തു
“ നേരം ഇമമിണിയായി റസിയ, ഞാന്‍ വിളിക്കണ്... നെന്റെ ഉപ്പ മരിച്ച്. ആരും നിന്നെ അറിയിക്കില്ല എന്നറിയാം. ആരും കാണാതെയ ഇപ്പൊ വിളിച്ചെ." പറഞ്ഞു തീരും മുന്പേ .. ഫോണ്‍ നിശ്ചലമായി. ആ ചിലമ്പിച്ച സ്വരം മൂത്താപ്പയുടെ മോളുടെതാണ്. അവള്ക്കൊ ന്നും പറയാന്‍ കഴിയുന്നില്ല.. നെഞ്ചിനകത്ത് നിന്നും എന്തോ ഒന്ന് ഉരുണ്ടു കയറി തൊണ്ടയില്‍ തടഞ്ഞു നിന്നു. ശരീരത്തിന്റെ ഭാരം കൂടി കൂടി വന്നു. അരികില്‍ കണ്ട ചുവരില്‍ കൈ താങ്ങി അവള്‍ താഴോട്ടിരുന്നു.
കണ്ണ് തുറക്കുമ്പോള്‍, പ്രാര്ത്ഥ്നയുടെ ആരവമോ..ശുശ്രൂഷകരോ ഇല്ല. വിശ്രമ മുറിയില്‍ ..അര്ദ്ധന നഗ്നമായ ക്രൂശിത രൂപവും..എറിഞ്ഞു തീരാറായ..രണ്ടു മെഴുകുതിരികളും മാത്രം.
" എനിക്കെന്റെ ഉപ്പയെ കാണണം.." ആ ക്രൂശിത രൂപത്തില്‍ നോക്കി അവള്‍ തേങ്ങി.
ആ ക്രൂശിത രൂപം അവളോടൊത്ത് സഹതാപിക്കുകയാണെന്നു..അവള്ക്കു തോന്നി. "തന്നെ തന്നെ രക്ഷിക്കാന്‍ കഴിവില്ലാത്ത നീ..എന്നെ രക്ഷിക്കുനതെങ്ങനെയെന്നു", റോമന്‍ പട്ടാളക്കാരോടൊപ്പം ചോദിയ്ക്കാന്‍ അവള്‍ തുനിഞ്ഞു
വേണ്ട. " സത്യത്തെ വളച്ചൊടിച്ച് മതം എന്ന മുഖപടം ചാര്ത്തി യത് മനുഷ്യനായിരുന്നില്ലേ"
വലിയ വീട്ടില്‍ അബുബക്കര്‍ ഹാജി..പേര് കേട്ട മത പണ്ഡിതനാണ്. ഒരു കുഞ്ഞിനായി അദ്ദേഹം മനസ്സ് നൊന്തു പ്രാര്ത്ഥി ച്ചു. മക്കത്തും മദീനത്തും പോകുമ്പോഴെല്ലാം പടച്ചോനോട് അദ്ദേഹം തന്റെക സങ്കടം ഉണര്ത്തി ച്ചു പോന്നു.. "ഒരു ആണ്‍ കുഞ്ഞു ..അവനെ നിനക്ക് നേര്ച്ച യായി തിരിച്ചു നലികി കൊള്ളാം".
റമദാന്‍ മാസത്തിലെ ഒരു പൊന്‍ പുലരിയില്‍..അബൂബക്കര്‍ ഹാജിയുടെ ബീവി ജമീല..മൊഞ്ചുള്ള ഒരു പെണ്കു ഞ്ഞിനു ജന്മം നല്കിു. അല്പം നിരാശയോടെ ആണെങ്കിലും ആ പെണ്കുേഞ്ഞിനെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.... പടച്ചോന് നന്ദി പറഞ്ഞു. പെണ്കുെട്ടിയെങ്കിലും..തന്റെേ ആഗ്രഹ പ്രകാരം ഒരു നേര്ച്ച കുട്ടിയായി തന്നെ അവളെ വളര്ത്താചന്‍ തിരുമാനിച്ചു.

കുഞ്ഞു നാളിലെ ഉമ്മയെ നഷ്‌ടമായ നഷ്ടപ്പെട്ട റസിയക്ക്,..എല്ലാം ഉപ്പ മാത്രമായിരുന്നു. കുഞ്ഞുനാള്‍ മുതലേ മത നിയമങ്ങളും..ഖുറാന്‍ പാരായണവും പഠിച്ചു. ആയത്തുകളും..സൂരത്തുകളും..അവള്‍ സ്വായത്തമാക്കി. ഖാഫിറുകളുടെ കണ്ണ് അവളുടെ മേല്‍ പതിയാതിരിക്കാന്‍, കണ്ണും,കയ്യും, കാലുകളും..കറുത്ത വസ്ത്രത്താല്‍ മറച്ചു വെച്ചു. മുറ്റത്തെ മൂവാണ്ടന്‍ മാവിലെ അണ്ണാറകണ്ണനും..മുറ്റത്തെ തോപ്പിലൂടെ പാറി പറക്കുന്ന..പൂവാലന്‍ തുമ്പിയും അവളുടെ ചങ്ങാത്തം കൂടുവാന്‍ ആഗ്രഹിച്ചു. പക്ഷേ അവള്ക്ക്തെല്ലാം വിലക്കപെട്ട കനിയായിരുന്നു. സ്കൂളില്‍ എല്ലാ കുട്ടികളെയും പോലെ കൂടുകൂടുവാനും..ഓടികളിക്ക്നും അവള്‍ ആഗ്രഹിച്ചു..മറ്റു കുട്ടികള്‍ വെള്ളാരം കല്ലിന്റെയും..മഞ്ചാടികുരുവിന്റെയും..തൊടിയിലെയും തോപ്പിലെയും.. വിശേഷം പറയുന്നത് കേള്ക്കുടമ്പോള്‍ രെച്ചു മോളുടെ (റസിയ) കണ്ണ് നിറഞ്ഞു.
എങ്കിലും അവള്‍ ഉപ്പയുടെ ആഗ്രഹം അനുസരിച്ചു അവള്‍ ജീവിച്ചു പോന്നു... ചിലപ്പോഴെല്ലാം തന്റെ ബാല്യവും..സന്തോഷവും കവര്ന്നെംടുക്കുന്ന,പടച്ചോനുമായി അവളുടെ കുഞ്ഞുമനസ്സ് ഏറ്റുമുട്ടി.
കാലം കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെപ്പോലെ, കറുപ്പിന്റെയും വെളുപ്പിന്റെയും വേര്തിറരിവറിയാതെ മുന്നോട്ടു പോയി. ഇന്നവള്‍ സ്വപനങ്ങള്‍ കാണാറില്ല..മോഹങ്ങളേ തലോലിക്കാറില്ല. യുവത്വത്തിന്റെ പടി വാതില്കല്‍ എത്തി നില്ക്കു്ന്ന അവള്‍..ഒരു നിത്യ രോഗിയാണ്‌.
വാതിലില്‍ ആരോ തട്ടി വിളിക്കുന്ന സ്വരം കേട്ടാണ്,റോസ്മേരി ചിന്തയില്‍ നിന്നും ഞെട്ടിയുണര്ന്നനത്. വേഗം കണ്ണും മുഖവും തുടച്ചു, തന്റെ വെള്ള സാരി നേരെയാക്കി..മുഖത്തു അല്പം ശാന്തത വരുത്തി..വാതില്‍ തുറന്നു.
പത്രോസ് ചേട്ടനാണ്..പള്ളിയിലെ സഹായി.
പത്രോസ് ചേട്ടനെ കണ്ട്പ്പോള്‍, അവള്ക്കു അല്പം ആശ്വാസം തോന്നി. പിതൃ വാത്സല്യത്തോടെ തന്റെവ വേദനകളില്‍ ആശ്വാസമായി എത്തുന്ന ഏക വ്യക്തി.തികഞ്ഞ ഈശ്വര വിശ്വാസി,അതിലുപരി ഓരോ വ്യക്തിയിലും ഈശ്വരനെ കണ്ടെത്താന്‍ ശ്രമിക്കുന്ന മനുഷ്യ സ്നേഹി.
“ഞാനറിഞ്ഞു..പിന്നെ മോള് അല്പം വിശ്രമിക്കട്ടെ എന്ന് കരുതി.. അതാ ഞാന്‍ അല്പം വരാന്‍ വൈകിയേ.
എന്നിട്ട് മോള് എന്ത് തിരുമാനിച്ചു?” ഉത്കണ്ടയോടെ അദ്ദേഹം തിരക്കി.
“ഉപ്പേനെ കാണാന്‍ ..? വെട്ടി നുറുക്കൂല്ലേ അവര് നിന്നെ”.
എനിക്കൊന്നും അറിയില്ല പത്രോസ് ചേട്ടാ.. ഇനിയും ആര്ക്കു വേണ്ടിയാ ഞാനീ വേഷം കെട്ടി ആടണെ. അവര് കൊല്ലണെങ്കില്‍ കൊല്ലട്ടെ..എനിക്കെന്റെ ഉപ്പേനെ കാണണം. തകര്ന്നവ സ്വരത്തില്‍ അവള്‍ പറഞ്ഞു.
“എല്ലാ മോള് ആലോചിച്ചും കണ്ടു ചെയ്യ് ..ഞാന്‍ ഇപ്പോ എന്താ പറയാ.
പോണം എന്നാണെങ്കില്‍..പുലര്ച്ചെ ആദ്യത്തെ വണ്ടിക്കു തന്നെ പോകാ നല്ലത്... വൈകിക്കണ്ട..
അഞ്ചു മണിക്കാ ആദ്യത്തെ ബസ്‌ ..അതുവരെ മോള് ഒന്ന് വിശ്രമിച്ചോളൂ. സമയം ആവുമ്പോ ഞാന്‍ വിളിക്കാം. ബസ്‌ കയറുന്നിടം വരെ ഞാനും കൂടെ വരാം”. ഒരു നീണ്ട നെടുവീര്പ്പോനടെ അദ്ദേഹം തിരിച്ചു നടന്നു.

തന്റെ നാടും വീടും, വര്ഷ ങ്ങള്ക്കുു ശേഷം നാളെ വീണ്ടും കാണുവാന്‍ പോകുകയാണ്. റസിയയില്‍ നിന്നും റോസ്മേരിയിലേക്കുള്ള ദൂരം.. അവള്‍ സ്വയം ഒന്ന് നോക്കി. താന്‍ ഉടുത്തിരിക്കുന്ന ഈ വെളുത്ത സാരി, വിധവയുടെ അടയാളമോ അതോ മതത്തിന്റെ മുഖ മൂടിയോ? അവള്‍ തന്റെ കൊച്ചു ബാഗ്‌ തുറന്നു. ജയിംസ്ന്റെ ഫോട്ടോ കയ്യിലെടുത്തു. കുഞ്ഞു നാള്‍ മുതല്‍ വീടിന്റെ ചുമരിലെ ജനാലയുടെ ഇടുങ്ങിയ അഴികള്ക്കിവടയിലൂടെ മാത്രമണ്‌ അവള്‍ എല്ലാം നോക്കി കണ്ടത്. തുടരെയുള്ള ആശുപത്രി വാസമാണ്, കാന്റീന്‍ ജോലിക്കാരനായ ജയിംസ്നെ കണ്ടുമുട്ടാന്‍ ഇടയായത്. കറുപ്പും വെളുപ്പുംമാത്രം കണ്ടു നടന്ന പെണ്കുിട്ടിക്ക്.. നിറവര്ണ്ണസങ്ങളും നിറഭേദങ്ങളും കാണിച്ചു തന്നപ്പോള്‍, എല്ലാം വിട്ടെറിഞ്ഞ്‌ അവനിലേക്ക്‌ ഓടുകയായിരുന്നു.
സന്തോഷകരമായ ആ ദിനങ്ങള്ക്ക്ു‌, കുറച്ചു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മതത്തിന്, പുറമേ കാണാത്ത കൂര്ത്തി ദ്രംഷ്ട്രകള്‍ ഉണ്ടെന്നോ, അവ തന്റെ രക്തത്തിനായി ദാഹിച്ചു പിന്തിടരുമെന്നോ, അന്നവള്‍ അറിഞ്ഞിരുന്നില്ല. കുറച്ചു ദിവസങ്ങള്ക്കു ശേഷം, കാരണം അറിയാതെ കൊല്ലപ്പെട്ട ജയിംസിന്റെ മൃതദേഹം കാണുന്നത് വരെയും. ജീവിതം വഴിമുട്ടി.. മങ്ങിയ സ്വപനങ്ങള്‍ മാത്രമായി. സ്വന്തം നിഴലിനെയും അവള്ക്കു ഭയമായി. ജീവിതം സ്വയം അവസാനിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത അവസ്ഥ. അയലത്തെ വീട്ടിലെ ത്രേസ്യാമ്മ ചേട്ടത്തിക്ക്, റോസ്മേരിയുടെ അവസ്ഥ കണ്ടു സഹിക്കാന്‍ കഴിഞ്ഞില്ല.

“ എത്ര ദിവസം എന്ന് വിചാരിച്ചാ എന്റെ റോസ്മേരി നീയ് ഇങ്ങനെ...

രാത്രിയും പകലെന്നു ഇല്ലാതെ ഒരു പെണ്ണൊരുത്തി ഇങ്ങനെ കഴിയന്നു വച്ച ? അവന്റ് എവീട്ടുകാര് നിന്നെ കൊണ്ടുപോകാന്‍ വരും എന്ന് എനിക്ക് തോന്നണില്ല. അവര്ക്കും ഇല്ലേ ജീവനില്‍ കൊതി”. വിളറി വെളുത്തു പ്രതീക്ഷയറ്റ അവളുടെ മുഖത്തേക്ക് നോക്കി, ത്രസ്യമ്മ ചേട്ടത്തി പറഞ്ഞു.

“നിന്റെ വീട്ടിലേക്കു ചെല്ലാം എന്ന് വെച്ചാലും, മാമ്മോദീസ മുങ്ങി ക്രിസ്തിയാനി ആയ നിന്നെ ആട്ടിയോടിക്കില്ലേ അവര്.”
സ്വയം സംരക്ഷിക്കാനുള്ള സ്വാര്ത്ഥ ത, അത് മാത്രമാണ്.. ത്രേസ്യാമ്മ ചേട്ടത്തിയോടോത്തു റോസ്മേരിയെ ധ്യാന കേന്ദ്രത്തിന്റെ പടിവാതില്ക്ക്ല്‍ എത്തിച്ചത്. മതത്തിന്റെ കച്ചവട കണ്ണുകള്ക്ക്മ‌ മുന്പിവല്‍, മതം മാറി വരുന്നവര്‍ കൂടുതല്‍ പരിശുദ്ധരായി കല്പിക്കപ്പെട്ടു. ജീവിതത്തില്‍ ആദ്യമായി നല്ലൊരു അഭിനേത്രി എന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ചില വേഷങ്ങള്‍ ഒരിക്കല്‍ അണിഞ്ഞാല്‍.. പിന്നീടൊരിക്കലും അഴിച്ചു മാറ്റാന്‍ കഴിയില്ല. ജീവിതാവസാനം വരെ ആട്ടം തുടര്ന്ന്ക കൊണ്ടേയിരിക്കണം. ഒരിക്കലും തിരിക്കാന്‍ കഴിയാത്ത വഴിയിലൂടെയുള്ള യാത്രയെന്ന പോലെ.

നട്ടുച്ച നേരം ... അപ്പോഴാണ് റോസ്മേരി കവലയില്‍ ബസ്സിറങ്ങിയത്. ദീര്ഘണദൂര യാത്ര അവളെ അല്പം അവശയാക്കി. " ളുഹര്‍ " നമസ്കാരത്തിനുള്ള വാങ്ക് വിളി മുഴങ്ങി. പള്ളിക്ക് മുകളിലെ ഉച്ച ഭാഷിണിക്ക് അരികില്‍ നിന്നും രണ്ടു വെള്ളരി പ്രാവുകള്‍ പേടിച്ചരണ്ടു പറന്നു പോയി.

സ്വന്തം വീടിന്റെ പടിക്കകത്ത് പ്രവേശിച്ചപ്പോള്‍, ഒന്നിലധികം കണ്ണുകള്‍ ഒരേ സമയം അവളിലേക്ക്‌ നീണ്ടു വന്നു. അവള്ക്കു അല്പം ഭയം അനുഭവപ്പെട്ടു. വിയര്പ്പി ല്‍ പറ്റിപിടിച്ചു, ശരീരത്തോട് ഒട്ടിചേര്ന്ന്ു കിടക്കുന്ന സാരി അവളെ കൂടുതല്‍ അസ്വസ്ഥയാക്കി. ആ കണ്ണുകള്ക്ക്്‌ മുന്പിില്‍ അവള്‍ വിവസ്ത്രയാക്കപ്പെടുന്നതായി അവള്ക്കു് തോന്നി.
" നില്ക്കപടീ അബടെ.." മുന്പിടല്‍ കത്തുന്ന കണ്ണുകളുമായി മൂത്തപ്പ. ആ മുഖത്തേക്ക് നോക്കുവാന്‍ അവള്ക്കു പേടിയായി.
" എബിട്ക്ക നീ.."
" ഉപ്പേനെ കണ്ടേച്ചു ഞാന്‍ പൊക്കോളാം." തല താഴ്ത്തി നിന്ന് കൊണ്ട് അവള്‍ പറഞ്ഞു.
"ബേണ്ട.. ഇബടെ നിന്റെ ആരും ഇല്ല... എല്ലാരും മരിച്ചു. ഞങ്ങള്ക്ക്അ നീയും മരിച്ചു. തന്റെ കോപം പരമാവധി നിയന്ത്രിച്ചു കൊണ്ടാണ് മൂത്താപ്പ അത്രയും പറഞ്ഞത്.
അവള്‍ പിന്മാറിയില്ല, വീണ്ടും മുന്നോട്ടു നടക്കുവാന്‍ തുനിഞ്ഞു.
" നിക്ക് പറഞ്ഞ മനസിലാവില്ലെടീ ഹറാം പിറന്നൊളെ "എന്താണ് സംഭവിച്ചതെന്നു ഒരു നിമിഷം അവള്ക്കുീ മനസിലായില്ല.സരീരത്തിന്റെ പല ഭാഗത്തും ചുട്ടു പൊള്ളുന്നു. കാഴ്ചയെല്ലാം അവ്ക്തമായത് പോലെ. ശരീരത്തിനാകെ മരവിപ്പ് ബാധിച്ചു. അടിയേറ്റു വീണ റോസ്മേരിയെ ആരെല്ലാമോ ചേര്ന്ന്് വലിച്ചു പുറത്തേക്കിട്ടു.
" നിങ്ങള്ക്കെപന്ത ഭ്രാന്താ.. ഇതൊരു ജീവനാ. വീടും നാടും വിട്ടോണ്ടോ, പേര് മാറ്റ്യോണ്ടോ ഓള് ആ മനുഷ്യന്റെ മോള് അല്ലാണ്ടാവോ?" മൂസക്ക ആയിരുന്നു അത്. എല്ലാവരും വട്ടനെന്നു വിളിക്കുന്ന മൂസക്ക.
കയ്യില്‍ ഒരു മുട്ടന്‍ വടിയും അലക്ഷ്യമായ വസ്ത്ര ധാരണവും, വെട്ടിയൊതുക്കാത്ത തടിയും മുടിയും അതാണ് മൂസക്കയുടെ വേഷം. വട്ടാണെന്ന് അടക്കം പറയുമെങ്കിലും എല്ലാവര്ക്കും മൂസക്കയെ ഭയമാണ്. ചിലപ്പോഴെല്ലാം മൂസക്ക വളരെ അക്രമകാരിയാണ്. സ്വന്തോം ബന്ധോം ഒന്നും ഇല്ലാത്ത മൂസക്കക്ക് വലിയ വീട്ടില്‍ തറവാട് പലപ്പോഴും ഒരു അത്താണി ആണ്.
“എല്ലാത്തിനും ഭ്രാന്താ.. ന്റെ മോള് എങ്ങു പോര്" അദ്ദേഹം അവളെ എഴുനേല്ക്കാ ന്‍ സഹായിച്ചു.
“ന്റെ ഉപ്പ..ഞാനൊന്നു കണ്ടോട്ടെന്നു പറ മൂസക്ക"
“ബേണ്ട മോളെ .. അവറ്റങ്ങള് കലിത്തുള്ളി നിക്കണ കണ്ടില്ലേ. മൂസക്കയല്ലേ പറയണേ ന്റെ മോള് ഇങ്ങ് ബാ.."
മനസ്സും ശരീരവും തളര്ന്ന് പാതി ജീവന്‍ പോയ അവളെ, മൂസക്ക മമ്മദ്ന്റെ ചായക്കടയില്‍ കൊണ്ടിരുത്തി. അവിടെ നിന്നും വെള്ളമെടുത്തു ആര്ത്തികയോടെ അവള്‍ കുടിച്ചു. വായ്ക്കുള്ളില്‍ അവിടവിടെ ആയി ഉപ്പുരസവും അല്പം നീറ്റലും അവള്ക്കകനുഭവപ്പെട്ടു. അവിടെ വന്നുകൂടിയ പലര്ക്കും , പലതും ചോദിക്കാനും പറയാനും ഉണ്ട്. മൂസക്കയെ പേടിച്ചു എല്ലാവരും മൌനം പാലിച്ചു.

ചായക്കടയില്‍ ഇരുന്നാല്‍, പള്ളിയും അതിനോട് ചേര്ന്നല സ്കൂള്‍ കെട്ടിടവും കാണാം. പള്ളിക്ക് പുറകിലാണ് ഖബറിസ്ഥാന്‍. ചായക്കടയില്‍ ആളുകളുടെ എണ്ണം കൂടി കൂടി വന്നു. എല്ലാവരുടെയും കണ്ണുകള്‍ റോസ്മേരിയില്‍ ആണ്. അവരുടെ നോട്ടത്തിനു മുന്പിടല്‍ അവള്‍ വിവസ്ത്ര ആക്കപെടുന്നതായി അവള്ക്കു തോന്നി. അവിടെ നിന്നും രക്ഷപ്പെടുവാന്‍, മൂസക്കയോടോത്തു അവള്‍ സ്കൂള്‍ കെട്ടിടത്തിലേക്ക് പോയി.
ഉപ്പയുടെ കബറടക്കം കഴിഞ്ഞു എല്ലാവരും തിരികെ പോവുകയാണ്. മതില്കെട്ടിനരികില്‍ നിന്ന് അവള്‍ ഏന്തി വലിഞ്ഞു നോക്കി. എല്ലാവരും പോയ്‌ കഴിഞ്ഞു. പള്ളിയില്‍ "റക്കാത്തു" നമസ്കാരം നടക്കുമ്പോള്‍ ഉപ്പ ഒരു നോക്ക് കാണാന്‍ അവള്‍ ആഗ്രഹിച്ചതാണ്‌. മൂസ്സക്ക ബലമായി അവളെ പിടിച്ചു നിര്ത്തു കയായിരുന്നു. കണ്ണീരില്‍ കുതിര്ന്നെ മുഖവുമായി അവള്‍ അവിടെ തന്നെയിരുന്നു.
മൂസ്സക്ക അവിടെ തറയില്‍ കിടന്നുറങ്ങുകയാണ്. അവള്‍ ഒച്ചയുണ്ടാക്കാതെ സാവധാനം അവിടെ നിന്നിറങ്ങി.ഖബറിസ്ഥാന്‍ ലക്ഷ്യമാക്കി നടന്നു.ഉപ്പയുടെ ഖബരിനരികില്‍ ഇമാം " തെളിക്കാനോ" ഒതുകയായിരുന്നു. ഉപ്പയുടെ കബറില്‍ കണ്ണീരില്‍ അലിഞ്ഞ അവളുടെ ചുടു ചുംബനങ്ങള്‍ അര്പ്പിുച്ചു.
ഒച്ചയും ബഹളവും കേട്ടാണ് അവള്‍ തിരിഞ്ഞു നോക്കിയത്.കയ്യില്‍ കല്ലുകളും, വടികളുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ അവള്ക്കു പിന്നില്‍. സ്വയം രക്ഷപെടുന്നതിനോ, സഹായത്തിനായി നിലവിളിക്കുവാനോ അവള്‍ ശ്രമിച്ചില്ല.
കുഞ്ഞു നാളില്‍ ഉപ്പയുടെ മാറില്‍ തല ചായിച്ചു, മുറുകെ കെട്ടിപിടിച്ചു ഉറങ്ങിയപോലെ അവള്‍ ആ കബറിനെ തന്റെ കൈകള്‍ കൊണ്ട് ആവരണം ചെയ്തു. കബറില്‍ തല ചായ്ച്ചു അവള്‍ കിടന്നു. അവളുടെ വെള്ള സാരിയില്‍ രക്തം പടര്ന്നു കൊണ്ടിരുന്നു. രക്തം മണ്ണിലേക്ക് ഒഴുകി അവ കൂടികലര്ന്നു . അവസാന ശ്വാസവും നിലച്ചു എന്നവര്‍ ഉറപ്പു വരുത്തി.
ഉപ്പയുടെ ആത്മാവിന് വിധിയെഴുതാന്‍ വന്ന " മലക്കുകള്‍ " നിസ്സഹായരായി നോക്കി നിന്നു. മതത്തെയും, വിശ്വാസത്തെയും സംരക്ഷിച്ച ആത്മ സംതൃപ്തിയോടെ ആ കൂട്ടം പിരിഞ്ഞു പോയി. പള്ളിക്കുന്ന് പള്ളിയില്‍, വിശ്വാസത്തിനു വേണ്ടി രക്ത സാക്ഷിത്വം വരിച്ച റോസ്മേരിയുടെ ആത്മാവിന് വേണ്ടി പ്രത്യേക പ്രാര്ത്ഥിനകളും, അനുസ്മരണ യോഗങ്ങളും നടന്നു.

(ജെ.ജെ)

Tuesday, July 20, 2010

ഒരു കാത്തിരിപ്പിന്റെ ജന്മദിനം.


ഇന്നു നീലു മോളുടെ എട്ടാം പിറന്നാളാണ്....
എല്ലാ ദിവസവും മോളുടെ പിറന്നാള്‍ ദിനത്തില്‍ രഞ്ജിത് കുട്ടികളുടെ “സ്നേഹഗ്രാമ”ത്തില്‍ വരും. നീലുമോള്‍ അവിവാഹിതനായ രഞ്ജിത് ന്റെ ദത്തു പുത്രിയാണ്. മദ്ധ്യവയസ്സില്‍ എത്തി നില്ക്കു്ന്ന രഞ്ജിത് നു നീലുമോള്‍ വെറും ഒരു പുത്രി മാത്രമല്ല... ജീവിതത്തിലെ എല്ലാമെല്ലാമാണ്.
നാട്ടിലും പുറത്തുമായി ബിസിനെസ്സ് നടത്തുന്ന രഞ്ജിത് നു... ജീവിക്കുന്നു എന്നാ തോന്നല്‍ ഉണ്ടാകുന്നതു...നീലു മോളുടെ അരികിലുള്ള ഓരോ നിമിഷങ്ങളില്‍ ആണ്...
അതിരാവിലെ തന്നെ രഞ്ജിത്, നീലു മോളെ കാണാന്‍ കുഞ്ഞുങ്ങളുടെ “സ്നേഹഗ്രാമത്തില്‍" എത്തി. അവിടെ അദ്ദേഹം എല്ലാവര്ക്കും സുപരിചിതിനാണ്. അദ്ദേഹത്തെ കണ്ടതും വാച്ച്‌മാന്‍ നാരായണേട്ടന് ഒത്തിരി സന്തോഷമായി. ഓരോ പ്രാവശ്യം രഞ്ജിത്ത് വരുമ്പോഴും അവിടെയുള്ള ജോലിക്കര്ക്കെ്ല്ലാം സമ്മാനമായും പണമായും എന്തെങ്കിലും എല്ലാം നല്കിര സന്തോഷിപ്പിച്ചീട്ടെ ... അദ്ദേഹം തിരിക്കുകയുള്ളൂ...
" sir.. ഇന്നു പതിവിലും നേരത്തെയാണല്ലോ?
നീലു മോള്‍ ഇപ്പോള്‍ മ്യൂസിക്‌ ക്ലാസ്സില്‍ ആയിരിക്കും...ടീച്ചര്‍ ഇപ്പോള്‍ വന്നതേ ഉള്ളൂ..
നീലുമോളിനെ കുറിച്ചു രഞ്ജിത് നു എന്നും അഭിമാനമാണ്. നീലുമോളിനെ ദത്തെടുക്കാന്‍ തിരുമാനിച്ച്ച നിമിഷം പലരും അദ്ദേഹത്തെ നിരുത്സഹപ്പെടുത്തിയതാണ്...
" സ്വന്തം ചോരകള്‍ അനുഭവിക്കേണ്ടത്..ആര്ക്കും ഇല്ലാതാക്കി കളയുന്നതിനു നീ അനുഭവിക്കും" കുടുംബത്തിലെ ഓരോരുത്തരും പറഞ്ഞു.
പിന്നെ ആ നിര്ബ്ബ ന്ധ ബുദ്ധിക്കു മുന്പികല്‍ ..എല്ലാ നാവുകളും നിശ്ചല മാവുകയായിരുന്നു..
നീലുമോള്‍ വളരെ മിടുക്കിയാണ്..ഇവിടെ എല്ലാവരുടെയും കണ്ണിലുണ്ണി...
മുന്പുളണ്ടായിരുന്ന ഇവിടുത്തെ ഡയറക്ടര്‍ പറഞ്ഞത്.." നീലുമോള്‍ ഈ പൂന്തോപ്പിലെ ഏറ്റവും മനോഹരമായ ചിത്രശലഭം ആണെന്നാണ്.."
അതെ.. ബുദ്ധിക്കു അല്പം വളര്ച്ച കുറവുണ്ടെങ്കിലും രഞ്ജിത് നെ സംബന്ധിച്ചിടത്തോളം .. നീലു മോള്‍ ചിത്രശലഭം തന്നെയാണ്.തെന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും വസന്തത്തിന്റെ പൂമ്പൊടി വിതറുന്ന.. വര്ണ്ണല ചിറകുള്ള ചിത്രശലഭം.
സാറിന്നു ഗസ്റ്റ് റൂം റെഡി ആക്കിയിട്ടുണ്ട്.. കൈയ്യിലിരുന്ന റൂമിന്റെ കീ നീട്ടി കൊണ്ട് നാരായനെട്ടെന്‍ പറഞ്ഞു.
ഓ സാരമില്ല നാരായണേട്ട..
ഞാനിവിടെയൊക്കെ ഒന്ന് ചുറ്റി നടന്നു കാണട്ടെ...
എന്നാ പിന്നെ ..സാറിന്റെ ഇഷ്ടം പോലെ... സാറു വന്ന വിവരം മേഡംത്തിനെ ഞാന്‍ ഒന്ന് അറിയിച്ചിട്ട് വരാം..
" സ്നേഹഗ്രാമം "
അതിമനോഹരമായി ഒരു കുന്നിന്‍ ചെരുവില്‍ ആണ് നിലകൊള്ളുന്നത്... പച്ച പുതച്ച പുല്തകിടുകളും..മനോഹരമായി പല നിറങ്ങളിലുള്ള..പൂച്ചെടികളും..എല്ലാം കൊണ്ടും ഒരു കൊച്ചു സ്വര്ഗംര.
നാന്സിി..അവളില്‍ നിന്നുമാണ് ഞാന്‍ ആദ്യമായി ഇ സ്ഥലത്തെ പറ്റി അറിഞ്ഞത്. അവളുടെ ആഗ്രഹമായിരുന്നു.. ഇവിടെ നിന്നും ഒരു കുഞ്ഞിനെ സ്വന്തം മകളാക്കി വളര്ത്ത്ണമെന്ന്...
നാന്സിന...
പ്രവാസി ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി. എന്നെ ജീവിക്കാന്‍ പഠിപ്പിച്ചവള്‍ ..എന്റെ ജീവിതത്തിലെ സ്വപനങ്ങള്ക്ക്ഞ വെളിച്ചവും നിറവും നല്കി യവള്‍...
എന്തിനും ഏതിനും അവള്ക്ക് സ്വന്തമായൊരു കാഴ്ച്ചപ്പാടുണ്ടായിരുന്നു..സ്വന്തം ശരികളെ ..അവളൊരിക്കലും ..എവിടെയും അടിയറ വക്കാന്‍ തയ്യാറായിരുന്നില്ല...ആദ്യമായി അവളെ കണ്ടപ്പോള്‍ അത്ഭുതം തോന്നി..എങ്ങനെ ഇവള്ക്ക് ഇത്ര വിത്യസ്തമായി ചിന്തിക്കാന്‍ കഴിയുന്നുവെന്നു...
അറേബ്യന്‍ നഗരത്തിന്റെ പൊലിമ സ്വപനം കണ്ടു വന്ന എന്നെ കമ്പനി ആദ്യമായി നിയമിച്ചത് ഒരു ഗ്രാമ പ്രദേശം ആയിരുന്നു.സ്വന്തം ഭാഷ സംസാരിക്കും ഒരാള്‍ പോലും ഒപ്പമില്ലാത്ത അവസ്ഥ. ഒഴിവു സമയങ്ങളില്‍, തന്റെ മൊബൈലില്‍ നോക്കി വെറുതെ ഇരുന്നു..ആരെങ്കിലും അറിഞ്ഞോ അറിയാതെയോ ഒന്ന് വിളിച്ചിരുന്നെങ്കില്‍..അവസാനം മൊബൈല്‍ വെറും സമയം നോക്കുന്നതിനുള്ള ഒരു ഉപകരണം ആയി മാറി..
ദിവസങ്ങള്‍ ഒന്നൊന്നായി...വളരെ വിരസമായി , ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു...
ഒരു ദിവസം ..അവിചാരിതമായി ആണ് ജാഫര്‍ ഇക്കയെ കണ്ടുമുട്ടിയത്‌..
അദ്ദേഹത്തില്‍ നിന്നും ..ഞാന്‍ അവിടുത്തെ ഭൂമി ശാസ്ത്രം മനസ്സിലാക്കി.കുറച്ചു ദൂരെയായി ..പലവിധ ഷോപ്പുകളും .. ചെറിയ സ്കൂള്‍ ഉം ..അവിടെ കുറച്ചു മലയാളികളും താമസിക്കുന്നുണ്ടെന്നു ..അറിഞ്ഞപ്പോള്‍ ഒത്തിരിയേറെ സന്തോഷം തോന്നി..
അങ്ങനെയിരിക്കെ..സ്കൂളില്‍ ചില്ലറ പണികളുമായി ബന്ധപെട്ടു..എന്റെ സഹായം ആവശ്യപെട്ടു..ജാഫര്‍ ഇക്ക വന്നു...
കേട്ട പാതി..കേള്ക്കാ ത്ത പാതി...ഞാന്‍ ചെല്ലമെന്നേറ്റു.
ആ സ്കൂളിലെ ഏറ്റവും സുന്ദരിയായ ടീച്ചര്‍ എന്ന് വേണമെങ്കില്‍ പറയാം..അതായിരുന്നു, നാന്സിയ..
ഒരാഴ്ചക്കാലത്തെ, പലപ്പോഴയുണ്ടായ സന്ദര്ശ്നം നാന്സിബ യുമായി എന്റെ സൌഹൃദം ആരംഭിക്കാന്‍ ഇടയായി...
എന്റെയും നാന്സിവ യുടെയും സൌഹൃദം ..വളരെ വേഗം പടര്ന്നുപ പന്തലിച്ചു. പരസ്പര ആശയങ്ങളും കാഴ്ചപാടുകളും ഒന്ന് പോലെ ഇഴ ചേര്ന്നദപ്പോള്‍ ..ആവേശമായിരുന്നു..വീണ്ടും വീണ്ടും കാണാന്‍..ഒത്തിരിയേറെ സംസാരിക്കാന്‍...
സംഗീതം പോലെ മനോഹരമായിരുന്നു..ആ സൌഹൃദം.തുള വര്ഷആത്തിലെ മഴയെന്ന പോലെ ..അവളുടെ സൌഹൃദം എന്നില്‍ പെയ്തിറങ്ങി...മണല്‍ കാറ്റില്‍ വരണ്ടു പോയ എന്റെ സ്വപനങ്ങള്‍, പൂക്കുന്നതും ..തളിര്ക്കു ന്നതും ഞാന്‍ അറിഞ്ഞു.
സമയം നോക്കുവാന്‍ മാത്രം ഉപയോഗിച്ച..എന്റെ മൊബൈല്‍ ഫോണ്‍ , ഇടവിടാതെ നാന്നുവിന്റെ മെസ്സേജ് കളും ..ഫോണ്‍ വിളികലലും നിറഞ്ഞു നിന്നു..
ഞങ്ങളുടെ സൌഹൃദം..ഞങ്ങള്‍ പോലും അറിയാതെ ഒരു പ്രണയമായി വളര്ന്നു ..
ഒത്തിരിയേറെ വിവാഹ ആലോചനകള്‍ മാറി ..മാറി കൊണ്ടുവന്നു..മാതാപിതാക്കള്‍ തോല്വിഅ പറഞ്ഞു പിന്വാിങ്ങിയ കാലം..
" എങ്ങനെ ഒറ്റ തടിയായി എത്ര അകലം കഴിയാമെന്ന വിചാരം..നേരോം കാലത്ത് പെണ്ണ് കെട്ടാന്‍ നോക്ക് ..ഞങ്ങള്ക്ക്റ പ്രായമായി വരുകയ..പറഞ്ഞേക്കാം."
ഓരോ തവണ വീട്ടില്‍ വിളിക്കുമ്പോഴും..അമ്മ ഇത് ഏറ്റി ചൊല്ലി കൊണ്ടിരുന്നു..
നാന്സിണയെ കണ്ടുമുട്ടുന്നതുവരെ ജീവിതത്തില്‍ ഒരു പങ്കാളിയുടെ ആവശ്യകതയോ.. മനോഹരിതയോ..എനിക്ക് ഉള്ക്കൊ ള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
സ്കൂള്‍ അവധിക്കാലം തുടങ്ങിയ സമയം..
എല്ലാവരോടും ഒപ്പം നാന്സികയും നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി..മറുത്തൊന്നും പറയാന്‍ എനിക്കും മനസ്സ് വന്നില്ല.
ഒരു ദിവസം..രാത്രി ..ഉറക്കം പിടിക്കുന്നതിനു തൊട്ടു മുന്പ്ു.അവളുടെ ഫോനെ വന്നു." രഞ്ജിത് , എനിക്ക് ഇപ്പോള്‍ നിന്നെ കാണണം ...നാളെ രാവിലെ ഞാന്‍ പോവുകയാണ്."
ഞാന്‍ ഉടനെ തന്നെ പുറപ്പെട്ടു..
അല്പ സമയത്തിനുള്ളില്‍ അക്ഷമയായി..വീണ്ടും അവള്‍ വിളിച്ചു.." നീ ഇനിയും പുറപ്പെട്ടില്ലേ..ഓ.കെ ..നോ പ്രോബ്ലം..ടേക്ക് കെയര്‍ ...ബൈ ..ഗുഡ് നൈറ്റ്‌."
എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞു..എന്നെ ഒന്നും പറയാന്‍ അനുവദിക്കാതെ ഫോണ്‍ കട്ട്‌ ചെയ്തു.
എങ്ങിനെ കാണാന്‍ സാധിക്കുമെന്നോ..എവിടെ ഇരുന്നു സംസാരിക്കാം എന്നോ..എനിക്ക് നിശ്ചയമുണ്ടയിരുന്നില്ല ..ഒന്ന് ചോദിക്കാതെയും ചിന്തിക്കതെയുമാണ് ഞാന്‍ ചാടി പുറപ്പെട്ടത്‌..
അവധി കാലം ആയിരുന്നതിനാല്‍..സ്ക്കൂളിനോട് ചേര്ന്നു ള്ള തമാശ സ്ഥലത്തെ എല്ലാ മുറികളും ഒഴിഞ്ഞു കിടന്നിരുന്നു. ചുണ്ടിനു മുകളില്‍ വിരലുകള്‍ വച്ചു, മെല്ലെ എന്ന് ആഗ്യം കാണിച്ചു എനിക്ക് മുന്പേള അവള്‍ നടന്നു.
നീളമേറിയ ഇടനാഴിയുടെ..ഇരുണ്ട കോണിലിരുന്നു,ഒരു മുതുക്കന്‍ പൂച്ച ...തിളങ്ങുന്ന കണ്ണ് കൊണ്ടെന്നെ ഗൌരവത്തോടെ നോക്കി.എന്റെയുള്ളില്‍ ഭയം കൂടി കൂടി വന്നു..എങ്കിലും പുറം ധീരത നടിച്ചു..നാന്സിെയുടെ നിഴലിനെ പിന്തുടര്ന്ന് ...
മേശ പുറത്തു കത്തി കൊണ്ടിരിക്കുന്ന മെഴുകുതിരിയുടെ, എരുന്‍ വശങ്ങളിലും ഞങ്ങള്‍ ഇരുന്നു..ആ മങ്ങിയ വെളിച്ചത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു..ആ കണ്ണുകളിലെ വശ്യത..ചുണ്ടുകളിലെ മാദകത്വം..ആദ്യമായിട്ടാണ്,ഇത്രയും അരികിലിരുന്നു അവളെ കാണുന്നത്.
ഉരുകി തീരാറായ മെഴുകുതിരിയെ നോക്കി..എന്റെ നെഞ്ചിലെ വിര്പ്പിനല്‍ പറ്റി ചേര്ന്ന്ല അവള്‍ കിടന്നു...
“രെന്ജ്ജു, നിന്നെ എനിക്ക് ലഭിച്ചില്ലയിരുന്നെങ്കില്‍, ഈ ജീവിതം മുഴുവന്‍ ഞാനീ മെഴുകു തിരി പോലെ ഉരുകി തീരുമായിരുന്നു. ഈ ഒരു രാത്രിയുടെ ഓര്മ്മ്കള്‍ മതി ..ഇനി ഈ ജീവിതം മുഴുവന്‍ എനിക്ക് ആടി തീര്ക്കാ ന്‍.
അവളുടെ വാക്കുകള്‍ ഒളിച്ചിരിക്കുന്ന നിഗൂട്ദ്ധകളിലേക്ക് മറ്റൊന്ന് കൂടി നല്കി..അവള്‍ പലപ്പോഴും അങ്ങനെയാണ്..ആര്ക്കും പിടികൊടുക്കാതെ പോകും.
" രെന്ജ്ജു.. നിനക്കെന്നോട് വെറുപ്പ്‌ തോന്നുന്നുണ്ടോ?
എനിക്കറിയാം..നിനക്കെന്നോട് വെറുപ്പ്‌ തോന്നു.. ഇന്നെല്ലെങ്കില്‍, മറ്റൊരു ദിവസം.. എനിക്കൊരു പുരുഷനിലും വിശ്വാസ ഇല്ല.
നാന്സിസ..എന്തൊക്കെയാണ് നീ ഈ പറയുന്നത്?..എന്താണ് മറുപടി പറയേണ്ടെതെന്നു അറിയാതെ ഞാന്‍ വിഷമിച്ചു..ഞാന്‍ കണ്ട എന്റെ ജീവിതവും സ്വപനങ്ങളും എല്ലാം എവിടെ തകര്ന്നഅടിയുകയണോ..
Sir..ഗുഡ് മോര്ണിം ഗ്.
നീലു മോളുമൊത്തു..മേഡം തന്റെ അരികില്‍ നില്ക്കു ന്നു..
നീലു മോളുടെ മുഖത്തു എന്നും തന്നെ വരവേല്ക്കു ന്ന..കുസൃതി നിറഞ്ഞ പുഞ്ചിരി ഇല്ല...
എന്തു പറ്റി എന്റെ നീലൂട്ടിക്കു ..
പപ്പാ ..എന്തെല്ലമാ കൊണ്ടുവന്നിരിക്കുന്നെന്നു നോക്ക്യേ..
എനിക്കൊന്നും വേണ്ട..മമ്മ എവിടെ? കൊണ്ടുവരാം..കൊണ്ടുവരാം എന്നു പറഞ്ഞു..എന്നും നീലൂട്ടിയെ പറ്റിക്കാ.
ഞാന്‍ പപ്പയോടു പിണക്ക.. എനിക്ക് പപ്പയെ കാണണ്ട..
പിന്നിട്ട ഓര്മ്മ കളില്‍ വേദനിച്ചു നില്ക്കു ന്ന രഞ്ജിത് ന്റെ മനസ്സിന് നീലു മോളുടെ ദുഃഖം കണ്ടു നില്ക്കാന്‍ കഴിഞ്ഞില്ല.
ഒന്നും പറയാന്‍ കഴിയാതെ..അദ്ദേഹം നീലു മോളെ..തന്നോട് ചേര്ത്തു നിര്ത്തി .
തന്റെ മൂര്ദ്ധാേവിലൂടെ പപ്പയുടെ കണ്ണ് നീര്‍ ഒഴുകുന്നു എന്നറിഞ്ഞപ്പോള്‍ നീലു മോള്ക്ക് ‌ വേദന തോന്നി..
നീലു മോള്ക്ക് ‌ പപ്പാ ജീവനാണ്..
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അവള്‍ പപ്പയുടെ കവിളില്‍ ഉമ്മ വച്ചു.
വേണ്ട ..പപ്പാ..വേണ്ട..നമ്മക്ക് മമ്മ വേണ്ടാ..എനിക്കെന്റെ പപ്പാ മാത്രം മതി..
നീലു മോളുടെ കണ്ണീരോടെയുള്ള ആ സ്നേഹത്തിനു മുന്പിണല്‍ ..
അദ്ദേഹത്തിനു ഒന്നും പറയാന്‍ കഴിഞ്ഞില്ല...
ബുദ്ധി വളര്ച്ചന എത്താത്ത നീല് മോളുടെ അത്ര പോലും, നാന്സി് ക്ക് തന്റെ വേദന കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നാ ദുഃഖം അദ്ദേഹത്തിനു തോന്നി.
(ജെ.ജെ)