
പള്ളിക്കുന്ന് പള്ളിയില്‍ അപ്പോള്‍ രാത്രി പ്രാത്ഥന നടക്കുകയാണ്, റോസ് മേരി ആണ് നേതൃത്വം നല്കുടന്നത്. ആത്മാവില്‍ നിറഞ്ഞു ..അലറിവിളിച്ചു..വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളുകയാണ് അവള്. ഭക്തി പരവശരായി അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും അവളെ അനുകരിച്ചു.
പള്ളിയിലെ സഹായി പത്രോസ് ചേട്ടന് തിടുക്കപ്പെട്ടു റോസ് മേരിയുടെ അടുക്കല്‍ വന്നു " മോള്ക്കൊ രു ഫോണ്‍ ഉണ്ട്..വളരെ അത്യാവശ്യം ആണെന്ന് പറയുന്നു"
പലരും പലവിധ പ്രാര്ത്ഥസന സഹായങ്ങള്‍ ആവശ്യപെട്ടു, ഫോണിലൂടെയും നേരിട്ടും സമീപിക്കുക പതിവാണ്..ചിലതെല്ലാം മരണത്തോട് മല്ലടിക്കുന്ന രോഗികളുടെ ആരെങ്കിലൊക്കെ ആയിരിക്കും... തന്റെ പ്രാര്ത്ഥിനയ്ക്ക് ഭംഗം വരുത്തിയതില്‍ അല്പ നീരസത്തോടെ അവള് ആ ഫോണ്‍ കയ്യിലെടുത്തു
“ നേരം ഇമമിണിയായി റസിയ, ഞാന്‍ വിളിക്കണ്... നെന്റെ ഉപ്പ മരിച്ച്. ആരും നിന്നെ അറിയിക്കില്ല എന്നറിയാം. ആരും കാണാതെയ ഇപ്പൊ വിളിച്ചെ." പറഞ്ഞു തീരും മുന്‍പേ .. ഫോണ്‍ നിശ്ചലമായി. ആ ചിലമ്പിച്ച സ്വരം മൂത്താപ്പയുടെ മോളുടെതാണ്. അവള്ക്കൊ ന്നും പറയാന്‍ കഴിയുന്നില്ല.. നെഞ്ചിനകത്ത് നിന്നും എന്തോ ഒന്ന് ഉരുണ്ടു കയറി തൊണ്ടയില്‍ തടഞ്ഞു നിന്നു. ശരീരത്തിന്റെ ഭാരം കൂടി കൂടി വന്നു. അരികില്‍ കണ്ട ചുവരില്‍ കൈ താങ്ങി അവള് താഴോട്ടിരുന്നു.
കണ്ണ് തുറക്കുമ്പോള്‍, പ്രാര്ത്ഥ്നയുടെ ആരവമോ..ശുശ്രൂഷകരോ ഇല്ല. വിശ്രമ മുറിയില്‍ ..അര്‍ദ്ധന നഗ്നമായ ക്രൂശിത രൂപവും..എറിഞ്ഞു തീരാറായ..രണ്ടു മെഴുകുതിരികളും മാത്രം.
" എനിക്കെന്റെ ഉപ്പയെ കാണണം.." ആ ക്രൂശിത രൂപത്തില്‍ നോക്കി അവള് തേങ്ങി.
ആ ക്രൂശിത രൂപം അവളോടൊത്ത് സഹതാപിക്കുകയാണെന്നു..അവള്‍ക്കു തോന്നി. "തന്നെ തന്നെ രക്ഷിക്കാന്‍ കഴിവില്ലാത്ത നീ..എന്നെ രക്ഷിക്കുനതെങ്ങനെയെന്നു", റോമന്‍ പട്ടാളക്കാരോടൊപ്പം ചോദിയ്ക്കാന്‍ അവള് തുനിഞ്ഞു
വേണ്ട. " സത്യത്തെ വളച്ചൊടിച്ച് മതം എന്ന മുഖപടം ചാര്‍ത്തി യത് മനുഷ്യനായിരുന്നില്ലേ"
വലിയ വീട്ടില്‍ അബുബക്കര്‍ ഹാജി..പേര് കേട്ട മത പണ്ഡിതനാണ്. ഒരു കുഞ്ഞിനായി അദ്ദേഹം മനസ്സ് നൊന്തു പ്രാര്ത്ഥി ച്ചു. മക്കത്തും മദീനത്തും പോകുമ്പോഴെല്ലാം പടച്ചോനോട് അദ്ദേഹം തന്റെക സങ്കടം ഉണര്‍ത്തി ച്ചു പോന്നു.. "ഒരു ആണ് കുഞ്ഞു ..അവനെ നിനക്ക് നേര്‍ച്ച യായി തിരിച്ചു നലികി കൊള്ളാം".
റമദാന് മാസത്തിലെ ഒരു പൊന്‍ പുലരിയില്‍..അബൂബക്കര്‍ ഹാജിയുടെ ബീവി ജമീല..മൊഞ്ചുള്ള ഒരു പെണ്‍കു ഞ്ഞിനു ജന്മം നല്കിു. അല്പം നിരാശയോടെ ആണെങ്കിലും ആ പെണ്കുേഞ്ഞിനെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.... പടച്ചോന് നന്ദി പറഞ്ഞു. പെണ്കുെട്ടിയെങ്കിലും..തന്റെേ ആഗ്രഹ പ്രകാരം ഒരു നേര്‍ച്ച കുട്ടിയായി തന്നെ അവളെ വളര്ത്താചന് തിരുമാനിച്ചു.
കുഞ്ഞു നാളിലെ ഉമ്മയെ നഷ്ടമായ നഷ്ടപ്പെട്ട റസിയക്ക്,..എല്ലാം ഉപ്പ മാത്രമായിരുന്നു. കുഞ്ഞുനാള് മുതലേ മത നിയമങ്ങളും..ഖുറാന് പാരായണവും പഠിച്ചു. ആയത്തുകളും..സൂരത്തുകളും..അവള് സ്വായത്തമാക്കി. ഖാഫിറുകളുടെ കണ്ണ് അവളുടെ മേല്‍ പതിയാതിരിക്കാന്‍, കണ്ണും,കയ്യും, കാലുകളും..കറുത്ത വസ്ത്രത്താല്‍ മറച്ചു വെച്ചു. മുറ്റത്തെ മൂവാണ്ടന്‍ മാവിലെ അണ്ണാറകണ്ണനും..മുറ്റത്തെ തോപ്പിലൂടെ പാറി പറക്കുന്ന..പൂവാലന് തുമ്പിയും അവളുടെ ചങ്ങാത്തം കൂടുവാന്‍ ആഗ്രഹിച്ചു. പക്ഷേ അവള്ക്ക്തെല്ലാം വിലക്കപെട്ട കനിയായിരുന്നു. സ്കൂളില്‍ എല്ലാ കുട്ടികളെയും പോലെ കൂടുകൂടുവാനും..ഓടികളിക്ക്നും അവള് ആഗ്രഹിച്ചു..മറ്റു കുട്ടികള്‍ വെള്ളാരം കല്ലിന്റെയും..മഞ്ചാടികുരുവിന്റെയും..തൊടിയിലെയും തോപ്പിലെയും.. വിശേഷം പറയുന്നത് കേള്ക്കുടമ്പോള്‍ രെച്ചു മോളുടെ (റസിയ) കണ്ണ് നിറഞ്ഞു.
എങ്കിലും അവള് ഉപ്പയുടെ ആഗ്രഹം അനുസരിച്ചു അവള് ജീവിച്ചു പോന്നു... ചിലപ്പോഴെല്ലാം തന്റെ ബാല്യവും..സന്തോഷവും കവര്ന്നെംടുക്കുന്ന,പടച്ചോനുമായി അവളുടെ കുഞ്ഞുമനസ്സ് ഏറ്റുമുട്ടി.
കാലം കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെപ്പോലെ, കറുപ്പിന്റെയും വെളുപ്പിന്റെയും വേര്തിറരിവറിയാതെ മുന്നോട്ടു പോയി. ഇന്നവള്‍ സ്വപനങ്ങള്‍ കാണാറില്ല..മോഹങ്ങളേ തലോലിക്കാറില്ല. യുവത്വത്തിന്റെ പടി വാതില്കല് എത്തി നില്ക്കു്ന്ന അവള്..ഒരു നിത്യ രോഗിയാണ്.
വാതിലില്‍ ആരോ തട്ടി വിളിക്കുന്ന സ്വരം കേട്ടാണ്,റോസ്മേരി ചിന്തയില്‍ നിന്നും ഞെട്ടിയുണര്ന്നനത്. വേഗം കണ്ണും മുഖവും തുടച്ചു, തന്റെ വെള്ള സാരി നേരെയാക്കി..മുഖത്തു അല്പം ശാന്തത വരുത്തി..വാതില്‍ തുറന്നു.
പത്രോസ് ചേട്ടനാണ്..പള്ളിയിലെ സഹായി.
പത്രോസ് ചേട്ടനെ കണ്ട്പ്പോള്‍, അവള്‍ക്കു അല്പം ആശ്വാസം തോന്നി. പിതൃ വാത്സല്യത്തോടെ തന്റെവ വേദനകളില്‍ ആശ്വാസമായി എത്തുന്ന ഏക വ്യക്തി.തികഞ്ഞ ഈശ്വര വിശ്വാസി,അതിലുപരി ഓരോ വ്യക്തിയിലും ഈശ്വരനെ കണ്ടെത്താന്‍ ശ്രമിക്കുന്ന മനുഷ്യ സ്നേഹി.
“ഞാനറിഞ്ഞു..പിന്നെ മോള് അല്പം വിശ്രമിക്കട്ടെ എന്ന് കരുതി.. അതാ ഞാന്‍ അല്പം വരാന്‍ വൈകിയേ.
എന്നിട്ട് മോള് എന്ത് തിരുമാനിച്ചു?” ഉത്കണ്ടയോടെ അദ്ദേഹം തിരക്കി.
“ഉപ്പേനെ കാണാന്‍ ..? വെട്ടി നുറുക്കൂല്ലേ അവര്‍ നിന്നെ”.
എനിക്കൊന്നും അറിയില്ല പത്രോസ് ചേട്ടാ.. ഇനിയും ആര്‍ക്കു വേണ്ടിയാ ഞാനീ വേഷം കെട്ടി ആടണെ. അവര്‍ കൊല്ലണെങ്കില്‍ കൊല്ലട്ടെ..എനിക്കെന്റെ ഉപ്പേനെ കാണണം. തകര്‍ന്നവ സ്വരത്തില്‍ അവള് പറഞ്ഞു.
“എല്ലാ മോള് ആലോചിച്ചും കണ്ടു ചെയ്യ് ..ഞാന്‍ ഇപ്പോ എന്താ പറയാ.
പോണം എന്നാണെങ്കില്‍..പുലര്‍ച്ചെ ആദ്യത്തെ വണ്ടിക്കു തന്നെ പോകാ നല്ലത്... വൈകിക്കണ്ട..
അഞ്ചു മണിക്കാ ആദ്യത്തെ ബസ് ..അതുവരെ മോള് ഒന്ന് വിശ്രമിച്ചോളൂ. സമയം ആവുമ്പോ ഞാന്‍ വിളിക്കാം. ബസ് കയറുന്നിടം വരെ ഞാനും കൂടെ വരാം”. ഒരു നീണ്ട നെടുവീര്പ്പോനടെ അദ്ദേഹം തിരിച്ചു നടന്നു.
തന്റെ നാടും വീടും, വര്‍ഷ ങ്ങള്ക്കുു ശേഷം നാളെ വീണ്ടും കാണുവാന്‍ പോകുകയാണ്. റസിയയില്‍ നിന്നും റോസ്മേരിയിലേക്കുള്ള ദൂരം.. അവള് സ്വയം ഒന്ന് നോക്കി. താന്‍ ഉടുത്തിരിക്കുന്ന ഈ വെളുത്ത സാരി, വിധവയുടെ അടയാളമോ അതോ മതത്തിന്റെ മുഖ മൂടിയോ? അവള് തന്റെ കൊച്ചു ബാഗ് തുറന്നു. ജയിംസ്ന്റെ ഫോട്ടോ കയ്യിലെടുത്തു. കുഞ്ഞു നാള് മുതല്‍ വീടിന്റെ ചുമരിലെ ജനാലയുടെ ഇടുങ്ങിയ അഴികള്ക്കിവടയിലൂടെ മാത്രമണ് അവള് എല്ലാം നോക്കി കണ്ടത്. തുടരെയുള്ള ആശുപത്രി വാസമാണ്, കാന്റീന് ജോലിക്കാരനായ ജയിംസ്നെ കണ്ടുമുട്ടാന്‍ ഇടയായത്. കറുപ്പും വെളുപ്പുംമാത്രം കണ്ടു നടന്ന പെണ്കുിട്ടിക്ക്.. നിറവര്ണ്ണസങ്ങളും നിറഭേദങ്ങളും കാണിച്ചു തന്നപ്പോള്‍, എല്ലാം വിട്ടെറിഞ്ഞ് അവനിലേക്ക് ഓടുകയായിരുന്നു.
സന്തോഷകരമായ ആ ദിനങ്ങള്ക്ക്ു, കുറച്ചു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മതത്തിന്, പുറമേ കാണാത്ത കൂര്ത്തി ദ്രംഷ്ട്രകള്‍ ഉണ്ടെന്നോ, അവ തന്റെ രക്തത്തിനായി ദാഹിച്ചു പിന്തിടരുമെന്നോ, അന്നവള്‍ അറിഞ്ഞിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, കാരണം അറിയാതെ കൊല്ലപ്പെട്ട ജയിംസിന്റെ മൃതദേഹം കാണുന്നത് വരെയും. ജീവിതം വഴിമുട്ടി.. മങ്ങിയ സ്വപനങ്ങള്‍ മാത്രമായി. സ്വന്തം നിഴലിനെയും അവള്‍ക്കു ഭയമായി. ജീവിതം സ്വയം അവസാനിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത അവസ്ഥ. അയലത്തെ വീട്ടിലെ ത്രേസ്യാമ്മ ചേട്ടത്തിക്ക്, റോസ്മേരിയുടെ അവസ്ഥ കണ്ടു സഹിക്കാന്‍ കഴിഞ്ഞില്ല.
“ എത്ര ദിവസം എന്ന് വിചാരിച്ചാ എന്റെ റോസ്മേരി നീയ് ഇങ്ങനെ...
രാത്രിയും പകലെന്നു ഇല്ലാതെ ഒരു പെണ്ണൊരുത്തി ഇങ്ങനെ കഴിയന്നു വച്ച ? അവന്റ് എവീട്ടുകാര് നിന്നെ കൊണ്ടുപോകാന്‍ വരും എന്ന് എനിക്ക് തോന്നണില്ല. അവര്‍ക്കും ഇല്ലേ ജീവനില്‍ കൊതി”. വിളറി വെളുത്തു പ്രതീക്ഷയറ്റ അവളുടെ മുഖത്തേക്ക് നോക്കി, ത്രസ്യമ്മ ചേട്ടത്തി പറഞ്ഞു.
“നിന്റെ വീട്ടിലേക്കു ചെല്ലാം എന്ന് വെച്ചാലും, മാമ്മോദീസ മുങ്ങി ക്രിസ്തിയാനി ആയ നിന്നെ ആട്ടിയോടിക്കില്ലേ അവര്‍.”
സ്വയം സംരക്ഷിക്കാനുള്ള സ്വാര്‍ത്ഥ ത, അത് മാത്രമാണ്.. ത്രേസ്യാമ്മ ചേട്ടത്തിയോടോത്തു റോസ്മേരിയെ ധ്യാന കേന്ദ്രത്തിന്റെ പടിവാതില്ക്ക്ല് എത്തിച്ചത്. മതത്തിന്റെ കച്ചവട കണ്ണുകള്ക്ക്മ മുന്പിവല്‍, മതം മാറി വരുന്നവര്‍ കൂടുതല്‍ പരിശുദ്ധരായി കല്പിക്കപ്പെട്ടു. ജീവിതത്തില്‍ ആദ്യമായി നല്ലൊരു അഭിനേത്രി എന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ചില വേഷങ്ങള്‍ ഒരിക്കല്‍ അണിഞ്ഞാല്‍.. പിന്നീടൊരിക്കലും അഴിച്ചു മാറ്റാന്‍ കഴിയില്ല. ജീവിതാവസാനം വരെ ആട്ടം തുടര്ന്ന്ക കൊണ്ടേയിരിക്കണം. ഒരിക്കലും തിരിക്കാന്‍ കഴിയാത്ത വഴിയിലൂടെയുള്ള യാത്രയെന്ന പോലെ.
നട്ടുച്ച നേരം ... അപ്പോഴാണ് റോസ്മേരി കവലയില്‍ ബസ്സിറങ്ങിയത്. ദീര്ഘണദൂര യാത്ര അവളെ അല്പം അവശയാക്കി. " ളുഹര്‍ " നമസ്കാരത്തിനുള്ള വാങ്ക് വിളി മുഴങ്ങി. പള്ളിക്ക് മുകളിലെ ഉച്ച ഭാഷിണിക്ക് അരികില്‍ നിന്നും രണ്ടു വെള്ളരി പ്രാവുകള്‍ പേടിച്ചരണ്ടു പറന്നു പോയി.
സ്വന്തം വീടിന്റെ പടിക്കകത്ത് പ്രവേശിച്ചപ്പോള്‍, ഒന്നിലധികം കണ്ണുകള്‍ ഒരേ സമയം അവളിലേക്ക് നീണ്ടു വന്നു. അവള്‍ക്കു അല്പം ഭയം അനുഭവപ്പെട്ടു. വിയര്പ്പി ല്‍ പറ്റിപിടിച്ചു, ശരീരത്തോട് ഒട്ടിചേര്ന്ന്ു കിടക്കുന്ന സാരി അവളെ കൂടുതല്‍ അസ്വസ്ഥയാക്കി. ആ കണ്ണുകള്ക്ക്് മുന്പിില്‍ അവള് വിവസ്ത്രയാക്കപ്പെടുന്നതായി അവള്‍ക്കു് തോന്നി.
" നില്ക്കപടീ അബടെ.." മുന്പിടല്‍ കത്തുന്ന കണ്ണുകളുമായി മൂത്തപ്പ. ആ മുഖത്തേക്ക് നോക്കുവാന്‍ അവള്‍ക്കു പേടിയായി.
" എബിട്ക്ക നീ.."
" ഉപ്പേനെ കണ്ടേച്ചു ഞാന്‍ പൊക്കോളാം." തല താഴ്ത്തി നിന്ന് കൊണ്ട് അവള് പറഞ്ഞു.
"ബേണ്ട.. ഇബടെ നിന്റെ ആരും ഇല്ല... എല്ലാരും മരിച്ചു. ഞങ്ങള്ക്ക്അ നീയും മരിച്ചു. തന്റെ കോപം പരമാവധി നിയന്ത്രിച്ചു കൊണ്ടാണ് മൂത്താപ്പ അത്രയും പറഞ്ഞത്.
അവള് പിന്മാറിയില്ല, വീണ്ടും മുന്നോട്ടു നടക്കുവാന്‍ തുനിഞ്ഞു.
" നിക്ക് പറഞ്ഞ മനസിലാവില്ലെടീ ഹറാം പിറന്നൊളെ "എന്താണ് സംഭവിച്ചതെന്നു ഒരു നിമിഷം അവള്ക്കുീ മനസിലായില്ല.സരീരത്തിന്റെ പല ഭാഗത്തും ചുട്ടു പൊള്ളുന്നു. കാഴ്ചയെല്ലാം അവ്ക്തമായത് പോലെ. ശരീരത്തിനാകെ മരവിപ്പ് ബാധിച്ചു. അടിയേറ്റു വീണ റോസ്മേരിയെ ആരെല്ലാമോ ചേര്‍ന്ന്് വലിച്ചു പുറത്തേക്കിട്ടു.
" നിങ്ങള്ക്കെപന്ത ഭ്രാന്താ.. ഇതൊരു ജീവനാ. വീടും നാടും വിട്ടോണ്ടോ, പേര് മാറ്റ്യോണ്ടോ ഓള് ആ മനുഷ്യന്റെ മോള് അല്ലാണ്ടാവോ?" മൂസക്ക ആയിരുന്നു അത്. എല്ലാവരും വട്ടനെന്നു വിളിക്കുന്ന മൂസക്ക.
കയ്യില്‍ ഒരു മുട്ടന്‍ വടിയും അലക്ഷ്യമായ വസ്ത്ര ധാരണവും, വെട്ടിയൊതുക്കാത്ത തടിയും മുടിയും അതാണ് മൂസക്കയുടെ വേഷം. വട്ടാണെന്ന് അടക്കം പറയുമെങ്കിലും എല്ലാവര്ക്കും മൂസക്കയെ ഭയമാണ്. ചിലപ്പോഴെല്ലാം മൂസക്ക വളരെ അക്രമകാരിയാണ്. സ്വന്തോം ബന്ധോം ഒന്നും ഇല്ലാത്ത മൂസക്കക്ക് വലിയ വീട്ടില്‍ തറവാട് പലപ്പോഴും ഒരു അത്താണി ആണ്.
“എല്ലാത്തിനും ഭ്രാന്താ.. ന്റെ മോള് എങ്ങു പോര്" അദ്ദേഹം അവളെ എഴുനേല്ക്കാ ന് സഹായിച്ചു.
“ന്റെ ഉപ്പ..ഞാനൊന്നു കണ്ടോട്ടെന്നു പറ മൂസക്ക"
“ബേണ്ട മോളെ .. അവറ്റങ്ങള് കലിത്തുള്ളി നിക്കണ കണ്ടില്ലേ. മൂസക്കയല്ലേ പറയണേ ന്റെ മോള് ഇങ്ങ് ബാ.."
മനസ്സും ശരീരവും തളര്‍ന്ന് പാതി ജീവന് പോയ അവളെ, മൂസക്ക മമ്മദ്ന്റെ ചായക്കടയില്‍ കൊണ്ടിരുത്തി. അവിടെ നിന്നും വെള്ളമെടുത്തു ആര്ത്തികയോടെ അവള് കുടിച്ചു. വായ്ക്കുള്ളില്‍ അവിടവിടെ ആയി ഉപ്പുരസവും അല്പം നീറ്റലും അവള്ക്കകനുഭവപ്പെട്ടു. അവിടെ വന്നുകൂടിയ പലര്‍ക്കും , പലതും ചോദിക്കാനും പറയാനും ഉണ്ട്. മൂസക്കയെ പേടിച്ചു എല്ലാവരും മൌനം പാലിച്ചു.
ചായക്കടയില്‍ ഇരുന്നാല്‍, പള്ളിയും അതിനോട് ചേര്ന്നല സ്കൂള്‍ കെട്ടിടവും കാണാം. പള്ളിക്ക് പുറകിലാണ് ഖബറിസ്ഥാന്. ചായക്കടയില്‍ ആളുകളുടെ എണ്ണം കൂടി കൂടി വന്നു. എല്ലാവരുടെയും കണ്ണുകള്‍ റോസ്മേരിയില്‍ ആണ്. അവരുടെ നോട്ടത്തിനു മുന്പിടല്‍ അവള് വിവസ്ത്ര ആക്കപെടുന്നതായി അവള്‍ക്കു തോന്നി. അവിടെ നിന്നും രക്ഷപ്പെടുവാന്‍, മൂസക്കയോടോത്തു അവള് സ്കൂള്‍ കെട്ടിടത്തിലേക്ക് പോയി.
ഉപ്പയുടെ കബറടക്കം കഴിഞ്ഞു എല്ലാവരും തിരികെ പോവുകയാണ്. മതില്കെട്ടിനരികില് നിന്ന് അവള് ഏന്തി വലിഞ്ഞു നോക്കി. എല്ലാവരും പോയ് കഴിഞ്ഞു. പള്ളിയില്‍ "റക്കാത്തു" നമസ്കാരം നടക്കുമ്പോള്‍ ഉപ്പ ഒരു നോക്ക് കാണാന്‍ അവള് ആഗ്രഹിച്ചതാണ്. മൂസ്സക്ക ബലമായി അവളെ പിടിച്ചു നിര്ത്തു കയായിരുന്നു. കണ്ണീരില്‍ കുതിര്ന്നെ മുഖവുമായി അവള് അവിടെ തന്നെയിരുന്നു.
മൂസ്സക്ക അവിടെ തറയില്‍ കിടന്നുറങ്ങുകയാണ്. അവള് ഒച്ചയുണ്ടാക്കാതെ സാവധാനം അവിടെ നിന്നിറങ്ങി.ഖബറിസ്ഥാന് ലക്ഷ്യമാക്കി നടന്നു.ഉപ്പയുടെ ഖബരിനരികില്‍ ഇമാം " തെളിക്കാനോ" ഒതുകയായിരുന്നു. ഉപ്പയുടെ കബറില്‍ കണ്ണീരില്‍ അലിഞ്ഞ അവളുടെ ചുടു ചുംബനങ്ങള്‍ അര്പ്പിുച്ചു.
ഒച്ചയും ബഹളവും കേട്ടാണ് അവള് തിരിഞ്ഞു നോക്കിയത്.കയ്യില്‍ കല്ലുകളും, വടികളുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ അവള്‍ക്കു പിന്നില്‍. സ്വയം രക്ഷപെടുന്നതിനോ, സഹായത്തിനായി നിലവിളിക്കുവാനോ അവള് ശ്രമിച്ചില്ല.
കുഞ്ഞു നാളില്‍ ഉപ്പയുടെ മാറില്‍ തല ചായിച്ചു, മുറുകെ കെട്ടിപിടിച്ചു ഉറങ്ങിയപോലെ അവള് ആ കബറിനെ തന്റെ കൈകള്‍ കൊണ്ട് ആവരണം ചെയ്തു. കബറില്‍ തല ചായ്ച്ചു അവള് കിടന്നു. അവളുടെ വെള്ള സാരിയില്‍ രക്തം പടര്‍ന്നു കൊണ്ടിരുന്നു. രക്തം മണ്ണിലേക്ക് ഒഴുകി അവ കൂടികലര്ന്നു . അവസാന ശ്വാസവും നിലച്ചു എന്നവര്‍ ഉറപ്പു വരുത്തി.
ഉപ്പയുടെ ആത്മാവിന് വിധിയെഴുതാന്‍ വന്ന " മലക്കുകള്‍ " നിസ്സഹായരായി നോക്കി നിന്നു. മതത്തെയും, വിശ്വാസത്തെയും സംരക്ഷിച്ച ആത്മ സംതൃപ്തിയോടെ ആ കൂട്ടം പിരിഞ്ഞു പോയി. പള്ളിക്കുന്ന് പള്ളിയില്‍, വിശ്വാസത്തിനു വേണ്ടി രക്ത സാക്ഷിത്വം വരിച്ച റോസ്മേരിയുടെ ആത്മാവിന് വേണ്ടി പ്രത്യേക പ്രാര്ത്ഥിനകളും, അനുസ്മരണ യോഗങ്ങളും നടന്നു.
(ജെ.ജെ)