
ഇന്നു നീലു മോളുടെ എട്ടാം പിറന്നാളാണ്....
എല്ലാ ദിവസവും മോളുടെ പിറന്നാള്‍ ദിനത്തില്‍ രഞ്ജിത് കുട്ടികളുടെ “സ്നേഹഗ്രാമ”ത്തില്‍ വരും. നീലുമോള്‍ അവിവാഹിതനായ രഞ്ജിത് ന്റെ ദത്തു പുത്രിയാണ്. മദ്ധ്യവയസ്സില്‍ എത്തി നില്ക്കു്ന്ന രഞ്ജിത് നു നീലുമോള്‍ വെറും ഒരു പുത്രി മാത്രമല്ല... ജീവിതത്തിലെ എല്ലാമെല്ലാമാണ്.
നാട്ടിലും പുറത്തുമായി ബിസിനെസ്സ് നടത്തുന്ന രഞ്ജിത് നു... ജീവിക്കുന്നു എന്നാ തോന്നല്‍ ഉണ്ടാകുന്നതു...നീലു മോളുടെ അരികിലുള്ള ഓരോ നിമിഷങ്ങളില്‍ ആണ്...
അതിരാവിലെ തന്നെ രഞ്ജിത്, നീലു മോളെ കാണാന്‍ കുഞ്ഞുങ്ങളുടെ “സ്നേഹഗ്രാമത്തില്‍" എത്തി. അവിടെ അദ്ദേഹം എല്ലാവര്ക്കും സുപരിചിതിനാണ്. അദ്ദേഹത്തെ കണ്ടതും വാച്ച്മാന് നാരായണേട്ടന് ഒത്തിരി സന്തോഷമായി. ഓരോ പ്രാവശ്യം രഞ്ജിത്ത് വരുമ്പോഴും അവിടെയുള്ള ജോലിക്കര്ക്കെ്ല്ലാം സമ്മാനമായും പണമായും എന്തെങ്കിലും എല്ലാം നല്കിര സന്തോഷിപ്പിച്ചീട്ടെ ... അദ്ദേഹം തിരിക്കുകയുള്ളൂ...
" sir.. ഇന്നു പതിവിലും നേരത്തെയാണല്ലോ?
നീലു മോള് ഇപ്പോള്‍ മ്യൂസിക് ക്ലാസ്സില്‍ ആയിരിക്കും...ടീച്ചര്‍ ഇപ്പോള്‍ വന്നതേ ഉള്ളൂ..
നീലുമോളിനെ കുറിച്ചു രഞ്ജിത് നു എന്നും അഭിമാനമാണ്. നീലുമോളിനെ ദത്തെടുക്കാന്‍ തിരുമാനിച്ച്ച നിമിഷം പലരും അദ്ദേഹത്തെ നിരുത്സഹപ്പെടുത്തിയതാണ്...
" സ്വന്തം ചോരകള്‍ അനുഭവിക്കേണ്ടത്..ആര്‍ക്കും ഇല്ലാതാക്കി കളയുന്നതിനു നീ അനുഭവിക്കും" കുടുംബത്തിലെ ഓരോരുത്തരും പറഞ്ഞു.
പിന്നെ ആ നിര്ബ്ബ ന്ധ ബുദ്ധിക്കു മുന്പികല്‍ ..എല്ലാ നാവുകളും നിശ്ചല മാവുകയായിരുന്നു..
നീലുമോള്‍ വളരെ മിടുക്കിയാണ്..ഇവിടെ എല്ലാവരുടെയും കണ്ണിലുണ്ണി...
മുന്പുളണ്ടായിരുന്ന ഇവിടുത്തെ ഡയറക്ടര്‍ പറഞ്ഞത്.." നീലുമോള്‍ ഈ പൂന്തോപ്പിലെ ഏറ്റവും മനോഹരമായ ചിത്രശലഭം ആണെന്നാണ്.."
അതെ.. ബുദ്ധിക്കു അല്പം വളര്‍ച്ച കുറവുണ്ടെങ്കിലും രഞ്ജിത് നെ സംബന്ധിച്ചിടത്തോളം .. നീലു മോള് ചിത്രശലഭം തന്നെയാണ്.തെന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും വസന്തത്തിന്റെ പൂമ്പൊടി വിതറുന്ന.. വര്ണ്ണല ചിറകുള്ള ചിത്രശലഭം.
സാറിന്നു ഗസ്റ്റ് റൂം റെഡി ആക്കിയിട്ടുണ്ട്.. കൈയ്യിലിരുന്ന റൂമിന്റെ കീ നീട്ടി കൊണ്ട് നാരായനെട്ടെന് പറഞ്ഞു.
ഓ സാരമില്ല നാരായണേട്ട..
ഞാനിവിടെയൊക്കെ ഒന്ന് ചുറ്റി നടന്നു കാണട്ടെ...
എന്നാ പിന്നെ ..സാറിന്റെ ഇഷ്ടം പോലെ... സാറു വന്ന വിവരം മേഡംത്തിനെ ഞാന്‍ ഒന്ന് അറിയിച്ചിട്ട് വരാം..
" സ്നേഹഗ്രാമം "
അതിമനോഹരമായി ഒരു കുന്നിന് ചെരുവില്‍ ആണ് നിലകൊള്ളുന്നത്... പച്ച പുതച്ച പുല്തകിടുകളും..മനോഹരമായി പല നിറങ്ങളിലുള്ള..പൂച്ചെടികളും..എല്ലാം കൊണ്ടും ഒരു കൊച്ചു സ്വര്ഗംര.
നാന്സിി..അവളില്‍ നിന്നുമാണ് ഞാന്‍ ആദ്യമായി ഇ സ്ഥലത്തെ പറ്റി അറിഞ്ഞത്. അവളുടെ ആഗ്രഹമായിരുന്നു.. ഇവിടെ നിന്നും ഒരു കുഞ്ഞിനെ സ്വന്തം മകളാക്കി വളര്ത്ത്ണമെന്ന്...
നാന്സിന...
പ്രവാസി ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി. എന്നെ ജീവിക്കാന്‍ പഠിപ്പിച്ചവള്‍ ..എന്റെ ജീവിതത്തിലെ സ്വപനങ്ങള്ക്ക്ഞ വെളിച്ചവും നിറവും നല്കി യവള്...
എന്തിനും ഏതിനും അവള്‍ക്ക് സ്വന്തമായൊരു കാഴ്ച്ചപ്പാടുണ്ടായിരുന്നു..സ്വന്തം ശരികളെ ..അവളൊരിക്കലും ..എവിടെയും അടിയറ വക്കാന്‍ തയ്യാറായിരുന്നില്ല...ആദ്യമായി അവളെ കണ്ടപ്പോള്‍ അത്ഭുതം തോന്നി..എങ്ങനെ ഇവള്‍ക്ക് ഇത്ര വിത്യസ്തമായി ചിന്തിക്കാന്‍ കഴിയുന്നുവെന്നു...
അറേബ്യന്‍ നഗരത്തിന്റെ പൊലിമ സ്വപനം കണ്ടു വന്ന എന്നെ കമ്പനി ആദ്യമായി നിയമിച്ചത് ഒരു ഗ്രാമ പ്രദേശം ആയിരുന്നു.സ്വന്തം ഭാഷ സംസാരിക്കും ഒരാള്‍ പോലും ഒപ്പമില്ലാത്ത അവസ്ഥ. ഒഴിവു സമയങ്ങളില്‍, തന്റെ മൊബൈലില്‍ നോക്കി വെറുതെ ഇരുന്നു..ആരെങ്കിലും അറിഞ്ഞോ അറിയാതെയോ ഒന്ന് വിളിച്ചിരുന്നെങ്കില്‍..അവസാനം മൊബൈല്‍ വെറും സമയം നോക്കുന്നതിനുള്ള ഒരു ഉപകരണം ആയി മാറി..
ദിവസങ്ങള്‍ ഒന്നൊന്നായി...വളരെ വിരസമായി , ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു...
ഒരു ദിവസം ..അവിചാരിതമായി ആണ് ജാഫര്‍ ഇക്കയെ കണ്ടുമുട്ടിയത്..
അദ്ദേഹത്തില്‍ നിന്നും ..ഞാന്‍ അവിടുത്തെ ഭൂമി ശാസ്ത്രം മനസ്സിലാക്കി.കുറച്ചു ദൂരെയായി ..പലവിധ ഷോപ്പുകളും .. ചെറിയ സ്കൂള്‍ ഉം ..അവിടെ കുറച്ചു മലയാളികളും താമസിക്കുന്നുണ്ടെന്നു ..അറിഞ്ഞപ്പോള്‍ ഒത്തിരിയേറെ സന്തോഷം തോന്നി..
അങ്ങനെയിരിക്കെ..സ്കൂളില്‍ ചില്ലറ പണികളുമായി ബന്ധപെട്ടു..എന്റെ സഹായം ആവശ്യപെട്ടു..ജാഫര്‍ ഇക്ക വന്നു...
കേട്ട പാതി..കേള്ക്കാ ത്ത പാതി...ഞാന്‍ ചെല്ലമെന്നേറ്റു.
ആ സ്കൂളിലെ ഏറ്റവും സുന്ദരിയായ ടീച്ചര്‍ എന്ന് വേണമെങ്കില്‍ പറയാം..അതായിരുന്നു, നാന്സിയ..
ഒരാഴ്ചക്കാലത്തെ, പലപ്പോഴയുണ്ടായ സന്ദര്ശ്നം നാന്സിബ യുമായി എന്റെ സൌഹൃദം ആരംഭിക്കാന്‍ ഇടയായി...
എന്റെയും നാന്സിവ യുടെയും സൌഹൃദം ..വളരെ വേഗം പടര്ന്നുപ പന്തലിച്ചു. പരസ്പര ആശയങ്ങളും കാഴ്ചപാടുകളും ഒന്ന് പോലെ ഇഴ ചേര്ന്നദപ്പോള് ..ആവേശമായിരുന്നു..വീണ്ടും വീണ്ടും കാണാന്‍..ഒത്തിരിയേറെ സംസാരിക്കാന്‍...
സംഗീതം പോലെ മനോഹരമായിരുന്നു..ആ സൌഹൃദം.തുള വര്ഷആത്തിലെ മഴയെന്ന പോലെ ..അവളുടെ സൌഹൃദം എന്നില്‍ പെയ്തിറങ്ങി...മണല്‍ കാറ്റില്‍ വരണ്ടു പോയ എന്റെ സ്വപനങ്ങള്‍, പൂക്കുന്നതും ..തളിര്ക്കു ന്നതും ഞാന്‍ അറിഞ്ഞു.
സമയം നോക്കുവാന്‍ മാത്രം ഉപയോഗിച്ച..എന്റെ മൊബൈല്‍ ഫോണ്‍ , ഇടവിടാതെ നാന്നുവിന്റെ മെസ്സേജ് കളും ..ഫോണ്‍ വിളികലലും നിറഞ്ഞു നിന്നു..
ഞങ്ങളുടെ സൌഹൃദം..ഞങ്ങള്‍ പോലും അറിയാതെ ഒരു പ്രണയമായി വളര്‍ന്നു ..
ഒത്തിരിയേറെ വിവാഹ ആലോചനകള്‍ മാറി ..മാറി കൊണ്ടുവന്നു..മാതാപിതാക്കള്‍ തോല്വിഅ പറഞ്ഞു പിന്വാിങ്ങിയ കാലം..
" എങ്ങനെ ഒറ്റ തടിയായി എത്ര അകലം കഴിയാമെന്ന വിചാരം..നേരോം കാലത്ത് പെണ്ണ് കെട്ടാന്‍ നോക്ക് ..ഞങ്ങള്ക്ക്റ പ്രായമായി വരുകയ..പറഞ്ഞേക്കാം."
ഓരോ തവണ വീട്ടില്‍ വിളിക്കുമ്പോഴും..അമ്മ ഇത് ഏറ്റി ചൊല്ലി കൊണ്ടിരുന്നു..
നാന്സിണയെ കണ്ടുമുട്ടുന്നതുവരെ ജീവിതത്തില്‍ ഒരു പങ്കാളിയുടെ ആവശ്യകതയോ.. മനോഹരിതയോ..എനിക്ക് ഉള്ക്കൊ ള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
സ്കൂള്‍ അവധിക്കാലം തുടങ്ങിയ സമയം..
എല്ലാവരോടും ഒപ്പം നാന്സികയും നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി..മറുത്തൊന്നും പറയാന്‍ എനിക്കും മനസ്സ് വന്നില്ല.
ഒരു ദിവസം..രാത്രി ..ഉറക്കം പിടിക്കുന്നതിനു തൊട്ടു മുന്പ്ു.അവളുടെ ഫോനെ വന്നു." രഞ്ജിത് , എനിക്ക് ഇപ്പോള്‍ നിന്നെ കാണണം ...നാളെ രാവിലെ ഞാന്‍ പോവുകയാണ്."
ഞാന്‍ ഉടനെ തന്നെ പുറപ്പെട്ടു..
അല്പ സമയത്തിനുള്ളില്‍ അക്ഷമയായി..വീണ്ടും അവള് വിളിച്ചു.." നീ ഇനിയും പുറപ്പെട്ടില്ലേ..ഓ.കെ ..നോ പ്രോബ്ലം..ടേക്ക് കെയര്‍ ...ബൈ ..ഗുഡ് നൈറ്റ്."
എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞു..എന്നെ ഒന്നും പറയാന്‍ അനുവദിക്കാതെ ഫോണ്‍ കട്ട് ചെയ്തു.
എങ്ങിനെ കാണാന്‍ സാധിക്കുമെന്നോ..എവിടെ ഇരുന്നു സംസാരിക്കാം എന്നോ..എനിക്ക് നിശ്ചയമുണ്ടയിരുന്നില്ല ..ഒന്ന് ചോദിക്കാതെയും ചിന്തിക്കതെയുമാണ് ഞാന്‍ ചാടി പുറപ്പെട്ടത്..
അവധി കാലം ആയിരുന്നതിനാല്‍..സ്ക്കൂളിനോട് ചേര്‍ന്നു ള്ള തമാശ സ്ഥലത്തെ എല്ലാ മുറികളും ഒഴിഞ്ഞു കിടന്നിരുന്നു. ചുണ്ടിനു മുകളില്‍ വിരലുകള്‍ വച്ചു, മെല്ലെ എന്ന് ആഗ്യം കാണിച്ചു എനിക്ക് മുന്പേള അവള് നടന്നു.
നീളമേറിയ ഇടനാഴിയുടെ..ഇരുണ്ട കോണിലിരുന്നു,ഒരു മുതുക്കന് പൂച്ച ...തിളങ്ങുന്ന കണ്ണ് കൊണ്ടെന്നെ ഗൌരവത്തോടെ നോക്കി.എന്റെയുള്ളില്‍ ഭയം കൂടി കൂടി വന്നു..എങ്കിലും പുറം ധീരത നടിച്ചു..നാന്സിെയുടെ നിഴലിനെ പിന്തുടര്ന്ന് ...
മേശ പുറത്തു കത്തി കൊണ്ടിരിക്കുന്ന മെഴുകുതിരിയുടെ, എരുന് വശങ്ങളിലും ഞങ്ങള്‍ ഇരുന്നു..ആ മങ്ങിയ വെളിച്ചത്തില്‍ അവള് കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു..ആ കണ്ണുകളിലെ വശ്യത..ചുണ്ടുകളിലെ മാദകത്വം..ആദ്യമായിട്ടാണ്,ഇത്രയും അരികിലിരുന്നു അവളെ കാണുന്നത്.
ഉരുകി തീരാറായ മെഴുകുതിരിയെ നോക്കി..എന്റെ നെഞ്ചിലെ വിര്പ്പിനല് പറ്റി ചേര്ന്ന്ല അവള് കിടന്നു...
“രെന്ജ്ജു, നിന്നെ എനിക്ക് ലഭിച്ചില്ലയിരുന്നെങ്കില്, ഈ ജീവിതം മുഴുവന്‍ ഞാനീ മെഴുകു തിരി പോലെ ഉരുകി തീരുമായിരുന്നു. ഈ ഒരു രാത്രിയുടെ ഓര്മ്മ്കള് മതി ..ഇനി ഈ ജീവിതം മുഴുവന്‍ എനിക്ക് ആടി തീര്ക്കാ ന്.
അവളുടെ വാക്കുകള്‍ ഒളിച്ചിരിക്കുന്ന നിഗൂട്ദ്ധകളിലേക്ക് മറ്റൊന്ന് കൂടി നല്കി..അവള് പലപ്പോഴും അങ്ങനെയാണ്..ആര്‍ക്കും പിടികൊടുക്കാതെ പോകും.
" രെന്ജ്ജു.. നിനക്കെന്നോട് വെറുപ്പ് തോന്നുന്നുണ്ടോ?
എനിക്കറിയാം..നിനക്കെന്നോട് വെറുപ്പ് തോന്നു.. ഇന്നെല്ലെങ്കില്‍, മറ്റൊരു ദിവസം.. എനിക്കൊരു പുരുഷനിലും വിശ്വാസ ഇല്ല.
നാന്സിസ..എന്തൊക്കെയാണ് നീ ഈ പറയുന്നത്?..എന്താണ് മറുപടി പറയേണ്ടെതെന്നു അറിയാതെ ഞാന്‍ വിഷമിച്ചു..ഞാന്‍ കണ്ട എന്റെ ജീവിതവും സ്വപനങ്ങളും എല്ലാം എവിടെ തകര്ന്നഅടിയുകയണോ..
Sir..ഗുഡ് മോര്ണിം ഗ്.
നീലു മോളുമൊത്തു..മേഡം തന്റെ അരികില്‍ നില്ക്കു ന്നു..
നീലു മോളുടെ മുഖത്തു എന്നും തന്നെ വരവേല്ക്കു ന്ന..കുസൃതി നിറഞ്ഞ പുഞ്ചിരി ഇല്ല...
എന്തു പറ്റി എന്റെ നീലൂട്ടിക്കു ..
പപ്പാ ..എന്തെല്ലമാ കൊണ്ടുവന്നിരിക്കുന്നെന്നു നോക്ക്യേ..
എനിക്കൊന്നും വേണ്ട..മമ്മ എവിടെ? കൊണ്ടുവരാം..കൊണ്ടുവരാം എന്നു പറഞ്ഞു..എന്നും നീലൂട്ടിയെ പറ്റിക്കാ.
ഞാന്‍ പപ്പയോടു പിണക്ക.. എനിക്ക് പപ്പയെ കാണണ്ട..
പിന്നിട്ട ഓര്‍മ്മ കളില്‍ വേദനിച്ചു നില്ക്കു ന്ന രഞ്ജിത് ന്റെ മനസ്സിന് നീലു മോളുടെ ദുഃഖം കണ്ടു നില്ക്കാന് കഴിഞ്ഞില്ല.
ഒന്നും പറയാന്‍ കഴിയാതെ..അദ്ദേഹം നീലു മോളെ..തന്നോട് ചേര്‍ത്തു നിര്‍ത്തി .
തന്റെ മൂര്ദ്ധാേവിലൂടെ പപ്പയുടെ കണ്ണ് നീര് ഒഴുകുന്നു എന്നറിഞ്ഞപ്പോള്‍ നീലു മോള്‍ക്ക് വേദന തോന്നി..
നീലു മോള്‍ക്ക് പപ്പാ ജീവനാണ്..
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അവള് പപ്പയുടെ കവിളില്‍ ഉമ്മ വച്ചു.
വേണ്ട ..പപ്പാ..വേണ്ട..നമ്മക്ക് മമ്മ വേണ്ടാ..എനിക്കെന്റെ പപ്പാ മാത്രം മതി..
നീലു മോളുടെ കണ്ണീരോടെയുള്ള ആ സ്നേഹത്തിനു മുന്പിണല്‍ ..
അദ്ദേഹത്തിനു ഒന്നും പറയാന്‍ കഴിഞ്ഞില്ല...
ബുദ്ധി വളര്ച്ചന എത്താത്ത നീല്‍ മോളുടെ അത്ര പോലും, നാന്സി് ക്ക് തന്റെ വേദന കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നാ ദുഃഖം അദ്ദേഹത്തിനു തോന്നി.
(ജെ.ജെ)